മൂന്ന് കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

അരിസോണ: മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ച് കൊന്ന 22കാരിയായ അമ്മ അറസ്റ്റില്‍. റേച്ചല്‍ ഹെന്റിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ അരിസോണയിലാണ് സംഭവം നടന്നത്.

റേച്ചല്‍ ഹെന്റിയുടെ ഫീനിക്‌സിലെ വീട്ടില്‍ പൊലീസ് എത്തുമ്പോള്‍ മൂന്നും രണ്ടും വയസുള്ള കുട്ടികളും 7 മാസം പ്രായമുള്ള കൈക്കുഞ്ഞും സോഫയില്‍ ഉറങ്ങുന്ന പോലെ കിടക്കുകയായിരുന്നു. കിടപ്പില്‍ സംശയം തോന്നിയ പൊലീസ് കുട്ടികളെ പരിശോധിച്ചപ്പോഴാണ് അപകടം മനസ്സിലായത്.

ശേഷം വൈകാതെ തന്നെ അമ്മ റേച്ചല്‍ ഹെന്റിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് എത്തുമ്പോള്‍ ഇവരുടെ വീട്ടില്‍ കുട്ടികളുടെ അച്ഛനും മറ്റൊരു ബന്ധുവുമുണ്ടായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റേച്ചല്‍ മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് തെളിഞ്ഞത്. റേച്ചലിന്റെ ലഹരി ഉപയോഗത്തിന്റെ പേരില്‍ കുട്ടികളെ നേരത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

Top