എസ്.ഐ ചമഞ്ഞ് പൊലീസ് ക്യാമ്പിൽ താമസം, യുവതി അറസ്റ്റിൽ

police

ഉത്തര്‍പ്രദേശ് : സബ് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് പോലീസ് ക്യാമ്പില്‍ താമസിച്ചിരുന്ന യുവതി പിടിയിലായി. ഉത്തര്‍പ്രദേശ് ബിലാസ്പൂര്‍ സ്വദേശിനി പ്രഭ്ജോത് ഖൗറാണ് പോലീസിന്റെ വലയിലായത്.

പുതുതായി നിയമിക്കപ്പെട്ട സബ് ഇന്‍സ്പെക്ടറാണെണ് അവകാശപ്പെട്ടാണ് പ്രഭ്ജോത് ക്യാമ്പില്‍ താമസിച്ചിരുന്നത്. മൊറാദാബാദ് പോലീസ് പരിശീലന കേന്ദ്രത്തില്‍ നിന്ന് വിജയ് നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ടുവെന്നാണ് യുവതി മറ്റു പോലീസുകാരോട് പറഞ്ഞിരുന്നത്.

എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റു പോലീസുകാര്‍ പോലീസ് ക്യാമ്പിന്റെ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനെ വിവരമറിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് ആള്‍മാറാട്ടം പുറത്തുവന്നത്. യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെയും പോലീസ് പിടികൂടി.

Top