യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം തല അറ്റ നിലയിലായിരുന്നു.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരേയും കാണാനില്ലെന്ന് പരാതി ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

Top