ബ്ലാക്ക്‌മെയിലിങ്‌; കോണ്‍ഗ്രസ്‌ നേതാവിനെതിരെ സ്ത്രീപീഡനത്തിന് ‌ കേസ്‌

ചാലക്കുടി: കോണ്‍ഗ്രസ് നേതാവും ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റുമായ അജീഷ് പറമ്പിക്കാടനെതിരെ സ്ത്രീപീഡനത്തിന് കേസെടുത്ത് പൊലീസ്.

പ്രവാസിയായ സുഹൃത്തിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്നും വഴങ്ങാതായപ്പോള്‍ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നുമാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

സംഭവത്തില്‍ പ്രതി അജീഷ് ഒളിവിലാണ്. ആദ്യം പ്രതികരിക്കാതെ നിന്ന കോണ്‍ഗ്രസ് നേതൃത്വം ഇയാളെ ബാങ്ക് പ്രസിഡന്റ്സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ടെങ്കിലും ഇയാള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളുമായി പാര്‍ട്ടി ഇപ്പോഴും രംഗത്തുണ്ട്.

Top