Woman Allegedly Offered Ride, Raped In Delhi’s Upscale Hauz Khas Village

rape

ന്യൂഡല്‍ഹി:രാജ്യ തലസ്ഥാനത്ത് യുവതിയെ പീഡിപ്പിച്ചു.ഞായറാഴ്ച പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം.

ശനിയാഴ്ച തന്റെ ബന്ധുവുമൊത്ത് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയ 24 കാരിക്ക് നേരെയാണ് പീഡനം നടന്നത്.

സംഭവത്തെ കുറിച്ച്:പുലര്‍ച്ചെ ഒരുമണി വരെ ഹോട്ടലില്‍ തങ്ങിയ ശേഷം താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് തിരികെ പോകാനായി ടാക്‌സി വിളിച്ചെങ്കിലും ലഭിച്ചില്ല.

ഈസമയം ഇവരെ വീട്ടില്‍ എത്തിക്കാമെന്ന വാഗ്ദാനവുമായി രണ്ട് പേര്‍ സമീപിച്ചു. ഇവര്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് നടക്കുന്നതിനിടെ പീഡനത്തിനിരയായ യുവതിയെ ഇവരിലൊരാള്‍ തന്ത്രപൂര്‍വം സമീപത്തുള്ള ഡിയര്‍ പാര്‍ക്കിന്റെ സമീപത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ മാറ്റുകയും പീഡിപ്പിക്കുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിക്കവേ തന്നെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും പഴ്‌സും തട്ടിയെടുത്തതിന് ശേഷം വീണ്ടും പീഡിപ്പിക്കുകയും പിന്നീട് കടന്നുകളഞ്ഞതായും യുവതി പറയുന്നു. അവശയായ യുവതി അടുത്തുള്ള പൊലീസ് പിക്കറ്റില്‍ അഭയം തേടുകയായിരുന്നു.

പാര്‍ക്കിനുള്ളിലേക്ക് ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുമ്പോള്‍ ഇതൊന്നുമറിയാതെ ബന്ധുവായ പെണ്‍കുട്ടി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് പ്രതിയുടെ കൂട്ടുകാരനുമൊത്ത് പോയിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നടത്തിയ തിരച്ചിലിനിടെ യുവതിയുടെ പഴ്‌സ് കണ്ടെത്തി.

അതേസമയം മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് പീഡനത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിങ്ങിനും വിധേയയാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top