കാത്തിരിപ്പിനൊടുവില്‍ യൂറോപ്പ ലീഗ്‌ യോഗ്യത നേടി വോള്‍വ്‌സ്

ര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യൂറോപ്പ ലീഗിലേയ്ക്ക്‌ യോഗ്യത നേടി വോള്‍വ്‌സ്. എഫ് എ കപ്പ് കിരീടം നേടുന്നവരാണ്‌ യൂറോപ്പ ലീഗ് യോഗ്യത നേടുന്നത്. എഫ് എ കപ്പ് കിരീടം നേടുന്നവര്‍ക്കുള്ള യൂറോപ്പ ലീഗ് യോഗ്യത മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ ഉള്ളത് കൊണ്ട് പ്രീമിയര്‍ ലീഗിലെ ഏഴാ സ്ഥാനക്കാര്‍ക്കായിരിക്കും ആ നേട്ടം ലഭിക്കുക.

ഇത്തവണ പ്രീമിയര്‍ ലീഗില്‍ ഏഴാമത് ഫിനിഷ് ചെയ്തത് വോള്‍വ്‌സാണ്. അതുകൊണ്ട്‌ തന്നെ ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് വിജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പം വോള്‍വ്‌സും സന്തോഷിച്ചു.പ്രൊമോഷന്‍ നേടി ഒറ്റ സീസണ്‍ കൊണ്ട് തന്നെ യൂറോപ്പയില്‍ എത്തുക എന്നത് വോള്‍വ്‌സിന് സംബന്ധിച്ചിടത്തോളം മികച്ച നേട്ടമാണ്.

Top