Wolfsburg 2-0 Real Madrid: Champions League

വുള്‍ഫ്‌സ്ബര്‍ഗ്: ബാഴ്‌സലോണയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായെത്തിയ റയല്‍ മാഡ്രിഡിനെ വുള്‍ഫ്‌സ്ബര്‍ഗ് അട്ടിമറിച്ചു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു വുള്‍ഫ്‌സ്ബര്‍ഗിന്റെ ജയം. സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയും കരീം ബന്‍സേമയും അവസരങ്ങള്‍ പാഴാക്കിയതാണ് റയലിന് തിരിച്ചടിയായത്.

റിക്കാര്‍ഡോ റോഡ്രിഗ്വെസിലൂടെ 18-ാം മിനിറ്റിലാണ് ജര്‍മന്‍ ക്ലബ് വുള്‍ഫ്‌സ്ബര്‍ഗ് മുന്നിലെത്തിയത്. റയല്‍ താരം കാര്‍ലോസ് ഹെന്‍ട്രികിന്റെ ഫൗളിന് ലഭിച്ചപെനാല്‍റ്റി പിഴവ് കൂടാതെ റോഡ്രിഗ്വെസ് ഗോളാക്കി മാറ്റുകയായിരുന്നു. 25-ാം മാക്‌സി മില്യന്‍ അര്‍ണോള്‍ഡിലൂടെ വുള്‍ഫ്‌സ്ബര്‍ഗ് ലീഡ് ഉയര്‍ത്തി. കളിയുടെ അവസാന മിനിറ്റുകളില്‍ സമനിലയ്ക്കായി റയല്‍ പോരാടിയെങ്കിലും ഗോളകന്നുനിന്നു.

Top