2021 തീരും മുൻപേ കൊവിഡിനെ പൂര്‍ണമായി തുരത്താൻ റഷ്യ

മോസ്കോ: 2021 ഡിസംബറിനു മുൻപേ രാജ്യം കൊവിഡ് 19 മുക്തമാക്കാൻ ലക്ഷ്യമിട്ട് പുടിൻ സര്‍ക്കാര്‍. കൊവിഡ് 19 വാക്സിനേഷൻ വ്യാപകമാക്കാനും സമൂഹത്തിൽ പ്രതിരോധശേഷി സൃഷ്ടിച്ച് രോഗവ്യാപനം അവസാനിപ്പിക്കാനുമാണ് റഷ്യൻ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2021 അവസാനത്തിനു മുൻപായി രാജ്യം കൊവിഡ് മുക്തമാക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിര്‍ പുടിൻ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.

നിലവിൽ ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്നത് വാക്സിനേഷനാണെന്നും 2021ലെ ശരത്കാലത്തോടു കൂടി സമൂഹത്തിൽ പ്രതിരോധശേഷി സൃഷ്ടിക്കാനാണ് ശ്രമമെന്നും പുടിൻ വ്യക്തമാക്കി. രാജ്യത്തെ ശാസ്ത്രജ്ഞന്മാരുടെ പ്രയത്നത്തിൻ്റെ ഫലമായി മൂന്ന് വാക്സിനുകള്‍ വികസിപ്പിച്ചെടുക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച പുടിൻ രണ്ടാമത്തെ വാക്സിൻ ഡോസും സ്വീകരിച്ചിരുന്നു.

Top