വിസ് എയര്‍ അബുദാബിയുടെ ആദ്യ യാത്ര ഗ്രീസിലെ ഏതന്‍സിലേയ്ക്ക്

അബുദാബി: വിസ് എയര്‍ അബുദാബിയുടെ ആദ്യ സര്‍വീസിന് തുടക്കം. വളരെ കുറഞ്ഞ നിരക്കില്‍ യാത്ര വാഗ്ദാനം ചെയ്താണ് വിസ് എയര്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍ക്കുന്ന ഈ പുതിയ വിമാന സര്‍വീസ്.

ഗ്രീസിലെ ഏതന്‍സിലേക്ക് ആണ് വിമാനം ആദ്യം പുറപ്പെടുന്നത്. ഒക്ടോബറില്‍ ആണ് അദ്യ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അത് മാറ്റുകയായിരുന്നു. ഫെബ്രുവരി നാലിനു തെസ്ലോനിക്കിലേക്കാണ് അടുത്ത സര്‍വീസ്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30 നാണ് വിമാനം പുറപ്പെടുക. ഏതന്‍സിലേക്ക് 129 ദിര്‍ഹവും ഗ്രീസിലേക്ക് 149 ദിര്‍ഹവുമാണ് ഉദ്ഘാടന നിരക്കായി കമ്പനി ഈടാക്കുന്നത്. നിലവില്‍ ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് മാത്രമാണ് യാത്ര നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Top