വാക്‌സിനുകളെക്കുറിച്ച് തെറ്റായ വിവരം പങ്കുവെച്ചാല്‍ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യും

ന്യൂയോര്‍ക്ക്: കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിനുകളെ കുറിച്ച് തെറ്റുധരിപ്പിക്കുന്ന വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുന്നവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും.കൊറോണ വൈറസ് വാക്‌സിനുകള്‍ക്കെതിരായി തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്വിറ്റര്‍ ഇപ്പോള്‍ ഒരു സ്‌ട്രൈക്ക് സംവിധാനം തുടങ്ങിയിരിക്കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റില്‍ ലേബല്‍ ഒഴികെയുള്ള കൂടുതല്‍ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ആവശ്യമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സ്‌ട്രൈക്ക് സിസ്റ്റം തയ്യാറാക്കുകയാണ് ഇപ്പോള്‍. ഇത് വിവിധ ലെവലുകളിലൂടെ മുന്നോട്ടു കൊണ്ടു പോകും. ഒരാള്‍ തുടര്‍ച്ചയായി ട്വിറ്ററിന്റെ വാക്സിനേഷന്‍ നയങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ചാല്‍ അയാളുടെ ട്വീറ്റുകളെ ഇക്കാര്യം മറ്റുള്ളവര്‍ കാണത്തക്കവിധത്തില്‍ ലേബല്‍ ചെയ്യും. വീണ്ടും ഇത് തുടര്‍ന്നാല്‍ അക്കൗണ്ട് മരവിപ്പിക്കും. നയലംഘനങ്ങള്‍ സ്‌ട്രൈക്കുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നതെന്ന് ട്വിറ്റര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം കോവിഡിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ അവതരിപ്പിച്ചതു മുതല്‍ ലോകമെമ്പാടുമുള്ള 8,400 ട്വീറ്റുകള്‍ നീക്കം ചെയ്യുകയും 11.5 ദശലക്ഷം അക്കൗണ്ടുകള്‍ താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തതായി ട്വിറ്റര്‍ കുറിച്ചു. ട്വിറ്റര്‍ നയം ലംഘിക്കുകയാണെങ്കില്‍ തെറ്റായ വിവര പോസ്റ്റുകളിലേക്ക് ലേബലുകള്‍ പ്രയോഗിക്കാനാണ് തീരുമാനം.

 

 

Top