അറബിക്കഥയിലെ ‘അലാവുദീന്‍’ വീണ്ടും സിനിമയില്‍ ; ടീസര്‍ പുറത്തിറങ്ങി

റബിക്കഥയിലെ അലാവുദീന്‍ വീണ്ടും സിനിമയില്‍ എത്തുന്നു. വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസിനായി ഗയ് റിത്ച്ചി സംവിധാനം ചെയ്യുന്ന അലാവുദ്ദീന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അടുത്ത വര്‍ഷം മെയ് 24 ന് ചിത്രം തീയേറ്ററുകളിലെത്തും.

ചിത്രത്തില്‍ വില്‍ സ്മിത്ത് ജിന്നായും മേന മസൗദ് അല്ലാവുദീനായും എത്തും. നൊമി സ്‌കോട്ട്, മര്‍വാന്‍ കെന്‍സാരി, നുവാന്‍ ആകാര്‍, നാവിഡ് നെഗാഹാന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗൈ റിച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് ജോണ്‍ അഗസ്റ്റ്, റിച്ചിയും ചേര്‍ന്നാണ്.

Top