ആശങ്ക ഒഴിയാതെ; മഹാരാഷ്ട്രയിലും ചെന്നൈയിലും ഗുജറാത്തിലും കൊവിഡ് രോഗികള്‍ കൂടുന്നു

മുംബൈ: ആശങ്ക ഒഴിയാതെ മഹാരാഷ്ട്രയും ചെന്നൈയും ഗുജറാത്തും. രോഗികളുടെ എണ്ണത്തില്‍ ദിവസവും വന്‍ വര്‍ധനവാണ് ഈ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തുന്നത്. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 24000 കടന്നിരിക്കുകയാണ്. ഇന്ന് 1026 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 24425 ആയി വര്‍ധിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ആയിരത്തിലേറെ പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിക്കുന്നത്.

ഇന്ന് മാത്രം 53 പേരാണ് മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 921 പേര്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചു. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 15000 ലേക്ക് അടുക്കുകയാണ്. രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഗുജറാത്തില്‍ ഇന്ന് 362 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 24 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 8904 ആയി.

മരണ സംഖ്യ 537 ല്‍ എത്തി. തമിഴ്‌നാട്ടില്‍ ഇന്ന് 716പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 8718 ആയി. ഏഴ് ചെന്നൈ സ്വദേശികള്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ചു. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 61 ആയി. ചെന്നൈയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. ഇന്ന് മാത്രം 510 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Top