കോണ്‍ഗ്രസില്‍ പദവിയില്ലെങ്കില്‍ സ്ഥാനമില്ല; കെ.വി തോമസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പദവികള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് കെ.വി തോമസ്. കോണ്‍ഗ്രസില്‍ പദവിയില്ലെങ്കില്‍ സ്ഥാനമില്ല. താന്‍ പാര്‍ട്ടി വിടുമെന്ന അപവാദ പ്രചരണം നടത്തിയത് അടുപ്പമുള്ളവരാണെന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ വേദനിപ്പിച്ചുവെന്നും കെ.വി തോമസ് പറഞ്ഞു.

ഇടതുനേതാക്കന്മാരുമായി തനിക്ക് നല്ല ബന്ധമാണെന്നും പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കെ.വി തോമസ് വ്യക്തമാക്കി. കേരളത്തിലെ നേതൃമാറ്റം അനിവാര്യമായിരുന്നു. കെ.സുധാകരനും വി.ഡി സതീശനും മികച്ച നേതാക്കളാണ്. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്ന പ്രവണത നല്ലതല്ല. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണ്. രാജ്യത്തും സംസ്ഥാനത്തും കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസവും കെ.വി തോമസ് പങ്കുവച്ചു. ദേശീയ തലത്തില്‍ തൃണമൂലും ഇടതുപാര്‍ട്ടികളുമായും യോജിപ്പ് വേണമെന്നും ബിജെപി വിരുദ്ധ ചേരികള്‍ ഒന്നിച്ചുപോകണമെന്നും കെ.വി തോമസ് പറഞ്ഞു.

 

Top