അഞ്ചു വർഷത്തിനുള്ളിൽ എല്ലാ മോഡലും ഹൈബ്രിഡാക്കാൻ മാരുതി

അഞ്ചു വർഷത്തിനുള്ളിൽ എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികത കൊണ്ടുവരാൻ മാരുതി സുസുകി. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയെന്ന നിലയിലാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ ഈ രീതിയിലേക്ക് മാറുന്നത്. അഞ്ചു മുതൽ ഏഴുവരെ വർഷത്തിനകം പദ്ധതി നടപ്പാക്കാനാണ് മാരുതി സുസുകി ഇന്ത്യ ലക്ഷ്യമിടുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഇന്ധനക്ഷമത വർധിപ്പിക്കാനും ഹൈബ്രിഡ് സാങ്കേതികത സഹായിക്കുമെന്നാണ് മാരുതി അറിയിക്കുന്നത്. ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ, സി.എൻ.ജി കാറുകൾ, എത്തനോൾ, ബയോ സിഎൻജി കംപ്ലയിന്റ് എഞ്ചിൻ എന്നിവക്കും ഭാവിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമെന്നും കമ്പനി അറിയിച്ചു.

Top