ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ‘KUV 100 NXT’

വിപണിയിലെത്തി ഒന്നര വയസ്സ് പിന്നിടുമ്പോള്‍ മാറ്റത്തിനായി കൂള്‍ എസ്.യു.വിയെ KUV 100 NXT എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര.

വ്യത്യസ്ത മാറ്റങ്ങള്‍ സഹിതമാണ് കെയുവിയുടെ തിരിച്ചുവരവ്.

മുന്‍ മോഡലിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന ചെറിയ പോരായ്മകള്‍ പരിഹരിച്ച് കരുത്ത് പ്രകടമാക്കുന്ന അഗ്രസീവ് രൂപത്തിലാണ് ബമ്പറും ഗ്രില്ലും അടങ്ങിയ ഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്‌.

ഹെഡ്‌ലാമ്പ് കൂടുതല്‍ സ്‌പോര്‍ട്ടിയാക്കിയിട്ടുണ്ട്‌. ഡ്യുവല്‍ ചേമ്പര്‍ സണ്‍ഗ്ലാസ് സ്‌റ്റൈലിലാണ് ഹെഡ്‌ലാംമ്പ് ഡിസൈന്‍.

എസ്.യു.വിക്ക് ഇണങ്ങുന്ന തരത്തിലാണ് ഡ്യുവല്‍ ടോണ്‍ 5 സ്‌പോക്ക് അലോയി വീല്‍. ബോണറ്റിനടയിലെ എന്‍ജിന്‍ ഏതാണെന്ന് വ്യക്തമാക്കാന്‍ ഹെഡ്‌ലാംമ്പിന് പിന്നിലേക്കായി എംഫാല്‍ക്കന്‍ എന്‍ജിന്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്‌.

ഇതിന്റെ അടുത്തായുള്ള G80 ബാഡ്ജിങ് പെട്രോള്‍ പതിപ്പിനെയും G 75 ബാഡ്ജിങ് ഡീസല്‍ പതിപ്പിനെയുമാണ് സൂചിപ്പിക്കുന്നത്.

ഡോറിന് മുകളില്‍ സില്‍വര്‍ നിറത്തിലുള്ള ഡോര്‍ ഹാന്‍ഡില്‍ ബ്ലാക്ക് നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്.

പിന്‍ഭാഗത്ത് ഡബിള്‍ ബാരല്‍ ഡിസൈനില്‍ ക്ലിയര്‍ ലെന്‍സിലാണ് ടെയില്‍ ലാംമ്പ്. റിയര്‍ ബംമ്പറില്‍ അഡീഷ്ണലായി സില്‍വര്‍ സ്‌കിഡ് പ്ലേറ്റുമുണ്ട്.

കരുത്തുറ്റ രൂപം അവകാശപ്പെടാന്‍ എടുത്തുകാണിക്കുന്ന കാരക്റ്റര്‍ ലൈനുകളും പുതുതായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

K2, K2+, K4+, K6+, K8 എന്നീ അഞ്ചു വേരിയന്റുകളില്‍ ഗഡഢ നെക്സ്റ്റ് ലഭ്യമാകും. 2019 പകുതിയോടെ എയര്‍ബാഗ് അടക്കമുള്ള സുരക്ഷാ സന്നാഹങ്ങള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകായാണ്.

ഇതിന് മുന്നോടിയായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നീ സുരക്ഷാ സന്നാഹങ്ങള്‍ കെയുവിയില്‍ മഹീന്ദ്ര ഉള്‍പ്പെടുത്തി.

നാവിഗേഷന്‍ സൗകര്യമുണ്ടെങ്കിലും ആന്‍ഡ്രോയിഡ്, ആപ്പിള്‍ കണക്ടിവിറ്റി ഇതിലില്ല. മഹീന്ദ്ര ബ്ലൂസെന്‍സ് ആപ്പിനൊപ്പം ബ്ലൂടൂത്ത് വഴി ഫോണുമായി കണക്ട് ചെയ്യാം.

Top