സാലറി ചലഞ്ച്; സര്‍ക്കാര്‍ ജീവനക്കാരുടെ പിടിച്ചുവെച്ച ശമ്പളം അടുത്ത മാസം മുതല്‍ നല്‍കും

തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ പിടിച്ചുവച്ച ശമ്പളം തിരികെ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. പിടിച്ചുവച്ച ശമ്പളം അടുത്ത മാസം മുതല്‍ നല്‍കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനം റദ്ദാക്കുകയും ചെയ്തു.

ജിഎസ്ടി നഷ്ടപരിഹാരവും കുടിശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ച് ഒഴിവാക്കാന്‍ നേരത്തെ ധാരണയായിരുന്നു. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികമായി പരിഹാരമാകും.

Top