പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറി; യുവാവ് കാമുകിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

തെലങ്കാന: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയ കാമുകിയെ യുവാവ് കൊടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. മാതാപിതാക്കള്‍ ഉറപ്പിച്ച കല്യാണത്തിന് പെണ്‍കുട്ടി സമ്മതിച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം.

ജില്ലയിലെ ഖാനാപൂര്‍ പട്ടണത്തില്‍ വ്യാഴാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉച്ചയ്ക്ക് 1.30 ഓടെ തയ്യല്‍ സ്ഥാപനത്തില്‍ നിന്ന് സഹോദരിയോടൊപ്പം വരികയായിരുന്ന അലഖ്യ എന്ന യുവതിയെ കാമുകന്‍ ജുകാന്തി ശ്രീകാന്ത് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അലേഖ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തില്‍ യുവതിയുടെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്.

അലഖ്യയും ശ്രീകാന്തും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു യുവാവുമായി വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് അലഖ്യ തയ്യാറായി. ഇതോടെ ശ്രീകാന്തിനെ അലഖ്യ ഒഴിവാക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ശ്രീകാന്ത് അലേഖയെ ആക്രമിച്ചു. അക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്ത് ഒളിവിലാണ്.

Top