രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവന പിന്‍വലിച്ചു; മാപ്പ് പറഞ്ഞ് ജോയ്‌സ് ജോര്‍ജ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോളേജ് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദങ്ങളുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇടുക്കി എംപി ജോയ്സ് ജോര്‍ജ്. പ്രസ്താവന പരസ്യമായി പിന്‍വലിച്ച് ജോയ്സ് ജോര്‍ജ് മാപ്പ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വെച്ചാണ് ജോയ്സ് രാഹുലിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. രാഹുലിന് മുന്നില്‍ പെണ്‍കുട്ടികള്‍ കുനിഞ്ഞും വളഞ്ഞും നില്‍ക്കരുത്. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമര്‍ശം.

പരാമശത്തില്‍ ജോയ്‌സിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

 

Top