സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാകുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കായുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നും അപ്രായോഗികമാണെന്നും വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.

പങ്കാളിത്ത പെൻഷനിലെ 10% സർക്കാർ വിഹിതം കേന്ദ്രത്തിലേതു പോലെ 14% ആക്കുക, ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംവിധാനം ഏർപ്പെടുത്തുക, പെൻഷൻ ഫണ്ടിലെ ഏറ്റക്കുറച്ചിലുകൾ അറിയാൻ ഓൺലൈൻ സൗകര്യം ഒരുക്കുക തുടങ്ങിയ നിർദേശങ്ങൾ സമിതി മുന്നോട്ടുവച്ചേക്കും.

റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സർക്കാരിനു കൈമാറും. പദ്ധതി പിൻവലിക്കുക പ്രായോഗികമല്ലെന്നാണു സർക്കാരിന്റെയും നിലപാട്. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതു കൂടി കണക്കിലെടുത്താകും രാഷ്ട്രീയ തീരുമാനം.

Top