കേജരിവാളിന്റെ വിവാദ പ്രസ്താവന ; സുരക്ഷ പിന്‍വലിക്കണമെന്ന് ബിജെപി

Arvind Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കേജരിവാളിന്റെ സുരക്ഷ പിന്‍വലിക്കണമെന്ന് ബിജെപി. ഡല്‍ഹി പൊലീസിനോടാണ് ബിജെപി ഇക്കാര്യം ആവശ്യപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെപ്പോലെ താനും സുരക്ഷാ ജീവനക്കാരാല്‍ കൊല്ലപ്പെട്ടേക്കുമെന്ന കേജരിവാളിന്റെ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ പൊലീസ് സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ബിജെപി കത്ത് നല്‍കിയത്. മാപ്പ് പറയാത്ത പക്ഷം സുരക്ഷ ഏര്‍പ്പെടുത്തിയ തീരുമാനം പുനപരിശോധിക്കണമെന്നും ബിജെപി കത്തില്‍ സൂചിപ്പിക്കുന്നു.

കേജരിവാളിന്റെ പ്രസ്താവന സുരക്ഷാ ജീവനക്കാരെ മാനസികമായി തകര്‍ത്തിരിക്കാമെന്നും എത്രയും വേഗം അവരെ സുരക്ഷാ ചുമതലയില്‍ നിന്നു തിരികെ വിളിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Top