ട്രെന്‍ഡിനൊപ്പം; ത്രെഡ്‌സില്‍ അക്കൗണ്ട് തുറന്ന് കെഎസ്ആര്‍ടിസി

പ്രിയപ്പെട്ട യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി ട്രെന്‍ഡ് അനുസരിച്ച് ത്രെഡ്‌സില്‍ അക്കൗണ്ട് തുറന്ന് കെഎസ്ആര്‍ടിസിയും. കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാമതായും ആണ് കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ സെല്‍ ‘ത്രെഡ്‌സില്‍ അക്കൗണ്ട് തുറന്നത്. തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് കെഎസ്ആര്‍ടിസി ഈ കാര്യം അറിയിച്ചത്. ‘ഇനിയിപ്പോള്‍ നിങ്ങളും ചോദിച്ചേക്കാം കെഎസ്ആര്‍ടിസി ‘Threads’-ല്‍ ഇല്ലേ എന്ന്… ആശങ്ക വേണ്ട,,, ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി Trend അനുസരിച്ച് കെഎസ്ആര്‍ടിസിയും ഇനിമുതല്‍ ‘Threads’-ല്‍… എന്ന അടിക്കുറിപ്പോടെയാണ് കെഎസ്ആര്‍ടിസി പോസ്റ്റ് പങ്കുവച്ചത്.

കെഎസ്ആര്‍ടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാര്‍ത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിയുവാന്‍ പുതിയ അക്കൗണ്ടും ഫോളോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു

Top