സിദ്ദിഖ് കാപ്പന്റെ മോചനം, കുടുംബം സമരമാരംഭിച്ചു

മലപ്പുറം: ഹത്രാസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനമാവശ്യപ്പെട്ട് കുടുംബം സമരം ആരംഭിച്ചു. മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ ആരംഭിച്ച സമരം ടിഎന്‍ പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി.ചേക്കുട്ടി, വി ആര്‍ അനൂപ്, സിദ്ദിഖിന്റെ ഭാര്യ റഹിയാനത്ത്, മക്കള്‍ എന്നിവരണ് സമരത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം, സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് ഒരു കേസ് കൂടി ചുമത്തി. ഹത്രാസില്‍ കലാപത്തിന് ശ്രമിച്ചെന്ന കേസിലാണ് സിദ്ദിഖ് കാപ്പനെ പ്രതിയാക്കിയത്. മഥുരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെയാണിത്. സിദ്ദിഖ് ഹത്രാസില്‍ പോയതിന് ഒരു ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതിയാക്കിയത്.

ഹത്രാസിലേക്ക് മറ്റ് മൂന്ന് പേരുമായി യാത്രചെയ്യവെ ഈമാസം 5നാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയിലെ മാന്ദ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

Top