ഇടത് മുന്നണിക്കൊപ്പം തന്നെ, പാലാ വിട്ട് നല്‍കില്ല; മാണി സി കാപ്പന്‍

കോട്ടയം: ഇടതുമുന്നണിക്കൊപ്പം മുന്നോട്ട് പോകുമെന്ന് എന്‍സിപി നേതാവും പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. പാല വിട്ട് നല്‍കില്ല. മുന്നണിയില്‍ ഇത് വരെ പാലാ സീറ്റ് ചര്‍ച്ചയായിട്ടുമില്ല. വെള്ളിയാഴ്ച എന്‍സിപി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മാണി സി കാപ്പന്‍ മാധ്യമങ്ങളെ കണ്ടത്. പാലാ സീറ്റ് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ജോസ് കെ മാണിയും പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മാണി സി കാപ്പനും പുതിയ തീരുമാനങ്ങളൊന്നും സ്വീകരിക്കാതിരുന്നതും പ്രഖ്യാപിക്കാതിരുന്നതെന്നും വ്യക്തമാണ്.

Top