ഡ്രൈവറുടെ ആവശ്യമില്ലാത്ത സ്വയം നിയന്ത്രിത കാറിന്റെ രസകരമായ പരസ്യവുമായി ബിഎംഡബ്ല്യു

ഡ്രൈവറുടെ ആവശ്യമില്ലാത്ത സ്വയം നിയന്ത്രിത കാറുകളുടെ രസകരമായ പരസ്യവുമായി ബിഎംഡബ്ല്യു. ഡ്രൈവിങ്ങിന്റെ ഭാവി എന്ന ആശയത്തില്‍ സ്വയം നിയന്ത്രിത കാറിന്റെ രസകരമായ ഒരു പരസ്യചിത്രം പുറത്തുവിട്ടിരിക്കുകയാണ് ആഡംബര വാഹന നിര്‍മ്മാതാക്കള്‍.

ഓട്ടോണമസ് ഡ്രൈവിങ്ങില്‍ പേടിക്കാനൊന്നുമില്ല എന്ന ടാഗ് ലൈനോടെയാണ് വീഡിയോ. രാത്രിയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് കൂടെ പോകുന്ന കാറിന്റെ മുന്‍പിലേക്ക് പ്രേതം വരുന്നതും തുടര്‍ന്നുള്ളതമാണ് പരസ്യ ചിത്രത്തിന്റെ ഉള്ളടക്കം.

നിലവില്‍, ഓട്ടോണമസ് കാറിന്റെ കണ്‍സെപ്റ്റ് മോഡലുകള്‍ അവതരിപ്പിച്ചെങ്കിലും പ്രൊഡക്ഷന്‍ സ്പെക്ക് ബിഎംഡബ്ല്യു ഇതുവരെ യാഥാര്‍ഥ്യമാക്കിയിട്ടില്ല. ഓട്ടോണമസ് ഡ്രൈവിങ് ക്യാമ്പസിലെ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ വരു വര്‍ഷങ്ങളില്‍ വിപണി കീഴടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top