പതിനായിരം വര്‍ഷങ്ങള്‍ക്ക് ഭൂമിയില്‍ ജീവിച്ചിരുന്ന മനുഷ്യന്റെ പൂര്‍വ്വികനെ കണ്ടെത്തി

തിനായിരം വര്‍ഷം മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്ന മനുഷ്യ പൂര്‍വ്വികന്റെ ജീനിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞു. കൃത്രിമബുദ്ധിയുടെ സഹായത്താല്‍ എസ്തോണിയയിലെ ടാര്‍ട്ടൂ സര്‍വകലാശാലയിലെ ഗവേഷകരും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവല്യൂഷണറി ബയോളജി (ഐബിഇ), സ്പെയിനിലെ സെന്റര്‍ ഫോര്‍ ജീനോമിക് റെഗുലേഷന്‍ (സിആര്‍ജി) എന്നിവിടങ്ങളിലെ ഗവേഷകരുമാണ് കണ്ടെത്തലിന് പിന്നില്‍.ഡീപ്പ് ലേണിങ് (ഡാറ്റാ അല്‍ഗോരിതം അടിസ്ഥാനപ്പെടുത്തിയുള്ള പഠനം) ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ കണ്ടെത്തല്‍ നടത്തിയത്.

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേര്‍ണലിലാണ് ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജീനിന്റെ അടയാളങ്ങള്‍ ഏഷ്യക്കാരിലുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍ നിന്നും നിയാണ്ടര്‍ത്താല്‍-ഡെനിസോവ ഹൈബ്രിഡ് കണ്ടെത്തിയത് ഈ വിഷയത്തില്‍ കൂടുതല്‍ കണ്ടെത്തലുകളിലേക്കെത്തുന്നതിന്റെ ഭാഗമായിരുന്നു എന്നും ജേര്‍ണലില്‍ പറയുന്നു. നാല്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനിക മനുഷ്യര്‍ക്കൊപ്പം യുറേഷ്യയില്‍ ജീവിച്ചിരുന്ന നിയാണ്ടര്‍ത്താല്‍-ഡെനിസോവ സ്പീഷീസുകളുടെ ഹൊമിനിഡ്സ് സൂക്ഷിച്ചുവെച്ചതും ഈ കണ്ടെത്തലിലേക്ക് എത്താന്‍ സഹായിച്ചു എന്നും ജേര്‍ണലില്‍ പറയുന്നു.

ഏകദേശം എണ്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനിക മനുഷ്യരടങ്ങിയ വിഭാഗം ആഫ്രിക്ക ഉപേക്ഷിച്ച് മറ്റു ഭൂഖണ്ഡങ്ങലിലേക്ക് യാത്രതിരിച്ചു തുടങ്ങുകയും ഇവര്‍ നിയാണ്ടര്‍ത്താല്‍ വിഭാഗത്തില്‍പ്പെടുന്ന മനുഷ്യരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

Top