തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; പ്രത്യേക വിമാനം ഒഴിവാക്കി പ്രതിരോധമന്ത്രി

nirmala-sitharaman

ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് പിന്നാലെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രത്യേക വിമാനം ഒഴിവാക്കി സ്വകാര്യ വിമാനത്തില്‍യാത്ര ചെയ്തതായി ബി.ജെ.പി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. തുടര്‍ന്നാണ് മന്ത്രി തന്റെ ഔദ്യോഗിക സംവിധാനങ്ങളൊഴിവാക്കി യാത്ര ചെയ്തത്.

ഒരു പൊതുപരിപാടിക്കായാണ് മന്ത്രി ചെന്നൈയില്‍ എത്തിയത്. തിരിച്ചുള്ള യാത്രയിലാണ് സര്‍ക്കാര്‍ വാഹനങ്ങളും, സുരക്ഷാവാഹനങ്ങളും ഒഴിവാക്കി പാര്‍ട്ടി വാഹനത്തില്‍ യാത്ര നടത്തിയത്. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പുറപ്പെടുന്നതിന് അല്പം മുന്‍പാണ് മന്ത്രി പ്രത്യേക വിമാനം ഒഴിവാക്കിയത്. രാത്രി 8.40 ന്റെ ഡല്‍ഹി വിമാനത്തിലാണ് മന്ത്രി യാത്ര തിരിച്ചത്.

Top