തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കാന്‍ ‘മയ്യം വിസില്‍’ ആപ്പുമായി കമല്‍ ഹാസന്‍

kamal

ചെന്നൈ: 63ാം പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പ്രഖ്യാപന വാര്‍ത്ത കാത്തുനിന്നവരെ ഞെട്ടിച്ച് നടന്‍ കമല്‍ ഹാസന്റെ വാര്‍ത്താസമ്മേളനം.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ കമല്‍ഹാസന്‍, ജനങ്ങളുമായി സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് മയ്യം വിസില്‍’ പുറത്തിറക്കി.

പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷനെന്ന് കമല്‍ വ്യക്തമാക്കി.

ആര്‍ക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. ഇതുവഴി നീതി ലഭ്യമാക്കാമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ജന്മദിനത്തില്‍ ആഘോഷങ്ങളില്ലെന്നും ജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും തമിഴിന്റെ ഉലകനായകന്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളും രോഗങ്ങളും പടരുകയാണ്. അതിനുള്ള പരിഹാരങ്ങളാണ് നാം ചെയ്യേണ്ടതെന്നും ജന്മദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി.

സര്‍ക്കാരും ഇക്കാര്യത്തില്‍ മികച്ച രീതിയിലുള്ള പരിചരണം നല്‍കുന്നുണ്ട്. എന്നാല്‍ സാംക്രമിക രോഗങ്ങള്‍ പടരുകയാണെന്നും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ ഇനിയും ആളുകള്‍ മുന്നോട്ട് വരണം. അതേസമയം, ഇത് രാഷട്രീയവത്കരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Top