‘വിത്ത് ലൗ’; ദീദി ദാമോദരന്റെ മകള്‍ മുക്ത ദീദി ചന്ദ് സംവിധാനത്തിലേക്ക്

ദീദി ദാമോദരന്റെ മകള്‍ മുക്ത ദീദി ചന്ദ് സംവിധാനത്തിലേക്ക്. വിത്ത് ലൗ എന്ന ചിത്രം ആണ് മുക്ത സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നായികയായെത്തുന്നത് സീമയാണെന്നാണ് വാര്‍ത്ത.

സംവിധായകന്‍ ഹരിഹരനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീദി ദാമോദരന്‍ ആണ് തിരക്കഥ എയഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുക ഫൗസിയ ഫാത്തിമയാണ്. ഫാത്തിമ റഫീഖ് ശേഖര്‍ ആണ് സംഗീത സംവിധാനം. ബീനാ പോളാണ് എഡിറ്റിങ്ങ്. ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലന്റെ മകള്‍ ലിജദിഷ ഗോപാലനാണ്.

Top