ഇസ്രയേലിനൊപ്പവും, ഹമാസിനെതിരെയും ആണ്; പ്രതിപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് കേന്ദ്ര സര്‍ക്കാര്

ഡല്‍ഹി: പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നിലപാട് മാറ്റില്ല. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയും ആണ് എന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാരിന് പലസ്തീന്‍ നയത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് ശരദ് പവാര്‍ വിമര്‍ശിച്ചു. അതേസമയം, കേരളത്തിലെ പലസ്തീന്‍ അനുകൂല പരിപാടിയില്‍ ഹമാസ് വക്താവ് പങ്കെടുത്തത് ആയുധമാക്കുകയാണ് ബിജെപി. കേരള സര്‍ക്കാര്‍ രാജ്യവിരുദ്ധര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ബിജെപി നേതൃത്വം വിമര്‍ശിച്ചു.

അതേസമയം പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സിപിഐഎമ്മിന്റെ ധര്‍ണ്ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കേന്ദ്ര കമ്മറ്റി ആസ്ഥാനമായ എകെജി ഭവന് മുന്നിലാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മുതല്‍ 1 മണിവരെയാണ് ധര്‍ണ്ണ. എകെജി ഭവന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും.

Top