അന്തരീക്ഷ ഈര്‍പ്പം കൂടിയാല്‍ കോവിഡ് വൈറസിന് 23 ഇരട്ടിവരെ ശക്തി കൂടുമെന്ന്

വാഷിങ്ടണ്‍: അന്തരീക്ഷത്തിലെ ഈര്‍പ്പനില വര്‍ധിക്കുമ്പോള്‍ വൈറസ് വാഹകരായ ഇടത്തരം വലിപ്പമുള്ള കണങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 23 ഇരട്ടിവരെ ദീര്‍ഘിക്കുമെന്ന് പഠനം. ജേണല്‍ ഫിസിക്സ് ഓഫ് ഫ്ളൂയിഡ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ് രോഗിയുടെ നിശ്വാസവായുവിലുള്ള വൈറസിനെ വായുവിന്റെയും ദ്രവകണത്തിന്റെയും ചലനം എങ്ങനെ ബാധിക്കുന്നുവെന്നതായിരുന്നു പരീക്ഷണം. സാമൂഹിക അകലം പാലിക്കല്‍ കോവിഡ് പ്രതിരോധത്തില്‍ ഏറെ നിര്‍ണായകമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ശ്വസനം, സംസാരം, ചുമയ്ക്കല്‍ തുടങ്ങിയ സ്വാഭാവിക പ്രക്രിയകളിലൂടെയാണ് കോവിഡ് 19-ന് കാരണമാകുന്ന കൊറോണ വൈറസിന്റെ വ്യാപനം നടക്കുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ എങ്ങിനെയാണ് ഈ വൈറസ് വായുവിലൂടെ പകരുന്നത് എന്നതിനെ കുറിച്ച് വളരെ കുറച്ചുമാത്രമേ അറിയാന്‍ സാധിച്ചിട്ടുള്ളൂവെന്നും ഗവേഷകര്‍ പറയുന്നു.

കണങ്ങളില്‍ അടങ്ങിയിരിക്കുന്ന വൈറസുകളുടെ സാന്നിധ്യം അതിന്റെ വലിപ്പത്തിന് ആനുപാതികമാണെങ്കില്‍, ചുമയ്ക്കുമ്പോള്‍ 70 ശതമാനം വൈറസുകളും പുറത്തെത്തുമെന്നും സാമൂഹിക അകലം പാലിക്കുന്നത് വൈറസ് വാഹകരായ കണങ്ങള്‍ ആളുകളില്‍ പതിക്കുന്നത് കുറയ്ക്കുകയും രോഗബാധ കുറയ്ക്കുമെന്നും വാങ് കൂട്ടിച്ചേര്‍ത്തു.

Top