With FIFA U-17 in India, Centre launches ‘Mission XI Million’

ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പുറത്തിറക്കി.
ഖേലിയോ എന്ന് പേരിട്ടിരിക്കുന്ന പുലിയുടെ രൂപത്തിലുള്ള ലോഗോ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍, ഐ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യ ആതിഥേയരായ കായിക മത്സരങ്ങളില്‍ ഇതുവരെ ഉണ്ടായതില്‍ വെച്ച് മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഭാഗ്യമുദ്രയാണ് ഖേലിയോയെന്നും ഇന്ത്യയുടെ യുവത്വത്തിന്റെ അടയാളമാണ് ഈ ഭാഗ്യമുദ്രയെന്നും വിജയ് ഗോയല്‍ പറഞ്ഞു. 2022 ലെ ഖത്തര്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ സാനിധ്യം ഉറപ്പാക്കുന്നതിന് കൗമാര ഫുട്‌ബോള്‍ കാരണമാകട്ടെയെന്ന് ചടങ്ങില്‍ മന്ത്രി ആശംസിച്ചു.

Top