‘ഡബിൾ ഡേറ്റാ ഓഫറുമായി’ -വൊഡാഫോൺ ഐഡിയ

റ്റൊരു ടെലികോം കമ്പനിയും നൽകാത്ത ഓഫറുകളുമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ (വി ഐ ). ഡബിൾ ഡേറ്റ ഓഫറിന് കീഴിൽ  ഉപയോക്താവിന് പ്രതിദിനം ഇരട്ടി ഡാറ്റ ലഭിക്കും. ഉപയോക്താവിന് 1.5 ജിബി പ്രതിദിനം ഡേറ്റ ലഭിക്കേണ്ട പ്ലാൻ ആക്ടിവേറ്റ് ചെയ്യുമ്പോൾ ഡബിൾ ഡേറ്റ ഓഫറും ലഭിക്കും. അതായത് 1.5 ജിബി പ്രതിദിന ഡേറ്റയ്ക്ക് പകരം ഉപയോക്താവിന് 3 ജിബി ഡേറ്റ ലഭിക്കും.

ഡബിൾ ഡേറ്റ ഓഫറിനൊപ്പം  299, 449, 699 എന്നീ  മൂന്ന് പ്ലാനുകൾ ആണ് വരുന്നത്. 299 രൂപ പ്രീപെയ്ഡ് പ്ലാനിലും ഡബിൾ ഡേറ്റ ഓഫർ ലഭ്യമാണ്. ഈ പ്ലാനില്‍ 4 ജിബി പ്രതിദിന ഡേറ്റാ (ഓഫർ ഇല്ലാതെ 2 ജിബി ഡേറ്റ) ഉപയോഗിക്കാം. 28 ദിവസമാണ് കാലാവധി. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോൾ ആനുകൂല്യവും ലഭിക്കും.

Top