മകള്‍ക്കൊപ്പം; സ്ത്രീധനത്തിനെതിരെ ക്യാമ്പയിനുമായി പ്രതിപക്ഷം

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരായ മകള്‍ക്കൊപ്പം ക്യാമ്പയിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നു. രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടോള്‍ ഫ്രീ നമ്പര്‍ ഉദ്ഘാടനം ചെയ്യും. ഗായിക അപര്‍ണ രാജീവും ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം സര്‍വകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വൈസ് ചാന്‍സലര്‍മാര്‍ തന്നെ ഇങ്ങനെയാരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സ്ത്രീധനത്തിന് എതിരെ സ്‌കൂളുകളിലും പ്രചാരണം നടത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാനച്ചടങ്ങില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

Top