പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മന്ത്രവാദി അറസ്റ്റില്‍

ഹൈദരാബാദ്‌:പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ബോറബന്ദയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസം എന്നു പേരുള്ള മന്ത്രവാദിയാണ് പ്രദേശത്ത് തന്നെയുള്ള 19 കാരിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകനായിരുന്ന അസം വീട് പിശാചുവലയത്തിലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞു. വീട്ടിലെ ബാധയെ ഒഴിപ്പിച്ച് നല്‍കാം എന്ന് പറഞ്ഞ പ്രതി കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദര്‍ശിക്കണമെന്ന് വീട്ടുകാരോട്‌ പറഞ്ഞു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയേയും മാതാപിതാക്കളേയുമടക്കം ദര്‍ഗയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ അവിടെ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കര്‍ണാടക യാത്രയ്ക്ക് ശേഷം തിരിച്ച് ഹൈദരാബാദിലെത്തിയ ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. പിശാചുക്കളെ പുറത്താക്കാനെന്ന പേരില്‍ മന്ത്രങ്ങള്‍ ജപിച്ച് മാതാപിതാക്കളെ വീടിന് പുറത്താക്കി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു

Top