വയര്‍ലെസ് ചാര്‍ജിംഗ്‌ സംവിധാനവുമായി ആപ്പിള്‍; 2021 ല്‍ പുറത്തിറക്കും

സന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷന്‍ വയര്‍ലെസ് ആയിരിക്കുമെന്ന് ആപ്പിള്‍ അനലിസ്റ്റ് മീങ്ങ് ചീ-കോ പറഞ്ഞു. 2021 ല്‍ പുറത്തിറക്കുന്ന എഡിഷനായിരിക്കും പൂര്‍ണമായും വയര്‍ലെസ് ആകുന്നത്.

ആപ്പിള്‍ ഐഫോണ്‍ ലൈറ്റനിംഗ് പോര്‍ട്ട് പൂര്‍ണ്ണമായും ഉപേക്ഷിച്ച് വയര്‍ലെസ് ചാര്‍ജിംഗ്‌
സംവിധാനത്തിലേക്കായിരിക്കും സ്മാര്‍ട്ട് ഫോണിന്റെ പുതിയ എഡിഷന്‍ മാറുന്നത്. ഐഫോണ്‍ 5 മുതലാണ് ആപ്പിള്‍ ലൈറ്റനിംഗ് പോര്‍ട്ട് ഐഫോണില്‍ അവതരിപ്പിച്ചത്.

Top