ലോകത്തെ കബളിപ്പിച്ച് യുവാവ്; ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുന്ന സെല്‍ഫിയും വീഡിയോയും വ്യാജം

trainsiva

ഹൈദരാബാദ്: റെയില്‍ പാളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അന്തര്‍ ദേശീയമാധ്യമങ്ങളിലും വാര്‍ത്ത ഇടം നേടിയിരുന്നു.

എന്നാല്‍ ആ വീഡിയോ വ്യാജമാണെന്ന വെളിപ്പെടുത്തലുമായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. മാധ്യമപ്രവര്‍ത്തകയായ നെല്ലുട്‌ല കവിതയാണ് വ്യാജവാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവിട്ടത്.

മടാപൂരിലെ ഒരു ജിമ്മില്‍ ഇന്‍സ്ട്രക്ടറാണ് ശിവ. ഇയാളുടെ ജിമ്മില്‍ പോകുന്ന തന്റെ ഒരു സഹപ്രവര്‍ത്തകനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും കവിത പറയുന്നു. ഇയാളുടെ വീഡിയോയും കവിത പങ്കുവച്ചിട്ടുണ്ട്. ശിവ ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും കവിത ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ജനുവരി 22നാണ് വീഡിയോ പുറത്തുവന്നത്. ഫോണില്‍ നോക്കി ചിരിച്ച് വലത് കൈകൊണ്ട് ട്രെയിനിന് നേരെ ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു ശിവ എന്ന യുവാവ്. അടുത്ത നിമിഷം ട്രെയിന്‍ ശിവയെ ഇടിക്കുന്ന രീതിയിലുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചത്.

Top