വന്‍ നഷ്ടം ; വിപ്രോ കമ്പനിയുടെ മൈസൂര്‍ യൂണിറ്റ് അടച്ചു പൂട്ടുന്നു

ബംഗളുരു: വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് കമ്പനിയുടെ മൈസൂര്‍ യൂണിറ്റ് അടച്ചുപൂട്ടാനൊരുങ്ങുന്നു.

എല്‍ഇഡി സാങ്കേതികവിദ്യയുടെ പ്രചാരം കമ്പനിയുടെ സിഎഫ്എല്‍ ഉല്‍പന്നങ്ങളുടെ വിപണിയില്‍ ഉണ്ടാക്കിയ ആഘാതമാണ് നിര്‍മാണം നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

കമ്പനി നിര്‍ത്തലാക്കുന്ന ഔദ്യോഗിക അറിയിപ്പ് രണ്ടുമാസം മുന്‍പ് തന്നെ ഗവണ്‍മെന്റിനും ബന്ധപ്പെട്ട അഥോറിറ്റികള്‍ക്കും നല്‍കിയതായി വിപ്രോ വ്യക്തമാക്കി.

ഉല്‍പാദനം ഗണ്യമായി കുറച്ചും ചെലവുകള്‍ നിയന്ത്രിച്ചും ഒരു വര്‍ഷത്തോളമായി പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനി.

ഇനിയും തുടര്‍ന്നാല്‍ നഷ്ടം കൂടുകയേയുള്ളൂ എന്നതിനാലാണ് അടച്ചുപൂട്ടുന്നതെന്ന് വിപ്രോ അധികൃതര്‍ അറിയിച്ചു.

കമ്പനി പൂട്ടുന്നതോടെ 84 ജീവനക്കാരുടെ ജോലി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Top