2,465.7 കോടി രൂപ ലാഭം നേടി വിപ്രോ

2,465.7 കോടി രൂപ ലാഭം നേടി ഐടി കമ്പനിയായ വിപ്രോ. ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ കോടികളുടെ ലാഭം കൊയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9,500 കോടി രൂപ മുടക്കി ഓഹരികള്‍ തിരിച്ചു വാങ്ങുന്ന പദ്ധതിയും(ഷെയര്‍ ബൈബാക്ക്) വിപ്രോ പ്രഖ്യാപിച്ചു. ഒന്നിന് 400 രൂപ എന്ന നിരക്കില്‍ 23.75 കോടി ഓഹരികള്‍ വാങ്ങും. ഇന്നലത്തെ വിപണിവില 375.5 രൂപയാണ്.

യുഎസ് ആസ്ഥാനമായ എന്‍ജിനീയറിങ് സേവന കമ്പനി എക്‌സിമിയസ് ഡിസൈനിനെ വിപ്രോ ഏറ്റെടുക്കും. 586.3 കോടി(8 കോടി യുഎസ് ഡോളര്‍) രൂപയുടേതാണ് ഇടപാട്.

Top