പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 7 മുതൽ

ഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 7 ന് ആരംഭിക്കും. 23 ദിവസങ്ങൾ സമ്മേളിച്ച ശേഷം 2022 ഡിസംബർ 29 ന് സമ്മേളനം അവസാനിക്കും. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. സെഷനിൽ ക്രിയാത്മക സംവാദത്തിനായി കാത്തിരിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉപരിസഭയിലെ നടപടികൾ നിയന്ത്രിക്കുന്ന ആദ്യ സെഷനാണിത്. വരാനിരിക്കുന്ന സമ്മേളനത്തിൽ പാസാക്കേണ്ട ബില്ലുകളുടെ പട്ടിക സർക്കാർ തയ്യാറാക്കും. വിവാദ രാജ്യദ്രോഹ നിയമത്തിലെ ഭേദഗതിയാണ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രധാന ബില്ല്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ രാജ്യദ്രോഹ നിയമത്തിൽ മാറ്റം വരുത്തുമെന്ന് നവംബർ ഒന്നിന് മോദി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Top