ഉത്തരേന്ത്യയിലെ ശൈത്യം തുടരുന്നു; റോഡ്-ട്രെയിന്‍-വ്യോമ ഗാതാഗങ്ങളില്‍ തടസം

ഡല്‍ഹി: ഉത്തരേന്ത്യയിലെ ശൈത്യം കുറച്ച് ദിവസങ്ങള്‍ കൂടി നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂടല്‍ മഞ്ഞിന്റെ തീവ്രത കുറയും. അതേസമയം, പഞ്ചാബില്‍ ജനുവരി അഞ്ച് വരെ കനത്ത മൂടല്‍ മഞ്ഞ് തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഉത്തര്‍ പ്രദേശില്‍ പലയിടത്തും കാഴ്ച പരിധി 25 മീറ്ററില്‍ താഴെയാണ്. കാഴ്ച പരിധി കുറഞ്ഞത് റോഡ്-ട്രെയിന്‍-വ്യോമ ഗാതാഗതങ്ങളെ ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ജനുവരി ഏഴിന് 19 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും ഏറ്റവും കൂടിയ അന്തരീക്ഷ താപനില. ജനുവരി ആറിന് ഏറ്റവും കുറഞ്ഞ താപനില ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 26 ട്രെയിനുകള്‍ വൈകിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ജനുവരി അഞ്ചിനും ജനുവരി 11 നും ഇടയില്‍ മധ്യപ്രദേശ്, മഹാരാഷ്ട്രയുടെ വടക്കന്‍ പ്രദേശങ്ങള്‍, ഉത്തര്‍പ്രദേശിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താപനില കുറയും.

ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് വര്‍ധിക്കും. ജനുവരി 2 മുതല്‍ 5 വരെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നേരിയതോതില്‍ ഒറ്റപ്പെട്ടതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് അറിയിച്ചു.

Top