വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ജേതാക്കൾക്ക് നൽകി ആദരിച്ചു

ലുവ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ജില്ലയിലെ അഞ്ച് പേർക്ക് എറണാകുളം എക്സൈസ് മദ്ധ്യ മേഖല ഓഫീസ് കോംപ്ലക്സിൽ വച്ച് നൽകി. ഓൺലൈൻ മുഖേന നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്ക് വേണ്ടി മദ്ധ്യ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ കെ. സുരേഷ് ബാബുവാണ് മെഡൽ നൽകിയത്. എക്സെസ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ സുദീർ, പ്രിവന്റീവ് ഓഫീസർമാരായ എ.എസ്. ജയൻ , കെ.ആർ. രാമ പ്രസാദ്, ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ ആക്ഷൻ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എൻ.ജി. അജിത്ത് കുമാർ , സിവിൽ എക്സൈസ് ഓഫീസർ എൻ.ഡി. ടോമി എന്നിവർക്കാണ് സമൂഹത്തിന്റെ പൊതുമായ നൻമയെ കരുതി ചെയ്യുന്ന മികച്ച പ്രവർത്തനങ്ങൾക്ക് നൽകുന്ന വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നൽകി ആദരിച്ചത്.

കഴിഞ്ഞ രണ്ട് വർഷക്കാലത്തോളം ആലുവായിലെ മയക്ക് മരുന്ന് മാഫിയക്കെതിരെ നടത്തിയ നിസീമമായ പോരാട്ടത്തിനാണ് സ്പെഷ്യൽ ആക്ഷൻ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എൻ.ജി. അജിത്ത് കുമാർ , സിവിൽ എക്സൈസ് ഓഫീസർ എൻ.ഡി. ടോമി എന്നിവർക്ക് മെഡൽ നേടി കൊടുത്തത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ രണ്ട് കോടി ൽ പരം രൂപയുടെ മയക്ക് മരുന്ന് കണ്ട് പിടിച്ചതിന് എക്സൈസ് വകുപ്പ് മന്ത്രിയുടെ റിവാർഡ് കരസ്ഥമാക്കിയവരാണ് എൻ.ഡി. ടോമിയും, എൻ.ജി അജിത്കുമാറും. ജില്ലയിൽ ആകെ മുന്നൂറ് കോടി രൂപയ്ക്കു മേൽ മതിപ്പുവിലയുള്ള മയക്ക് മരുന്നാണ് വിവിധ കേസുകളിലായി മെഡൽ ലഭിച്ച അഞ്ച് പേരും കൂടി കണ്ടെത്തിയത് . 26 കിലോയിലധികം MD MA ഒൻപതു കിലോയോളം ചരസ്, പത്തു കിലോയോളം ഹാഷിഷ്’, നൂറു കിലോയോളം’, കഞ്ചാവ്, അയ്യായിരത്തോളം നൈട്രസപാം ടാബ്ലറ്റ്സ്, തുടങ്ങി നഗരത്തെ ഞെട്ടിച്ച നിരവധി കേസുകൾ കണ്ടെത്തിയിരുന്നു പ്രധാന ലഹരി വേട്ടകൾ ദേശിയ തലത്തിൽ വരെ ചർച്ചയായിരുന്നു

Top