മറ്റ് ബ്രൗസറുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ മുന്നറിയിപ്പുമായി വിന്‍ഡോസ്

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം കിട്ടുന്നത് കമ്പനിയുടെ സ്വന്തം ബ്രൗസറായ എജ് ആണ്. എന്നാല്‍, മോസില ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം തുടങ്ങിയ ബ്രൗസറുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുക എന്നത് പല പിസി ഉപയോക്താക്കളും ചെയ്തുവന്ന കാര്യമാണ്.

പക്ഷേ, ഇപ്പോള്‍ വിന്‍ഡോസ് 10ലും വിന്‍ഡോസ് 11ലും മറ്റ് ബ്രൗസറുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ വിന്‍ഡോസ് മുന്നറിയിപ്പു പ്രദര്‍ശിപ്പിച്ചു തുടങ്ങിയതായി നിയോവിന്‍  പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രോമില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയാണ് എജിലും ഉപയോഗിച്ചിരിക്കുന്നത് എന്നും, മൈക്രോസോഫ്റ്റ് നല്‍കുന്ന അധിക സുരക്ഷ ഉപയോഗിക്കണം എന്നുമാണ് ഒരു മുന്നറിയിപ്പ്.

Top