ജൂണ്‍ 24ന് പുതിയ വിന്‍ഡോസ് വേര്‍ഷന്‍ റിലീസിനൊരുങ്ങുന്നു

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ട് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ ‘ബില്‍ഡ് 2021’ ചടങ്ങിലായിരുന്നു പ്രഖ്യാപനം. വിന്‍ഡോസില്‍ കഴിഞ്ഞ പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റങ്ങള്‍ക്ക് കാത്തിരിക്കാനാണ് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂണ്‍ 24നായിരിക്കും വിന്‍ഡോസിന്റെ പുതിയ വകഭേദം അടിമുടി മാറ്റത്തോടെ ഉപയോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുക. 2015 ല്‍ വിന്‍ഡോസ് 10ലൂടെ ആയിരുന്നു മൈക്രോസോഫ്റ്റ് ഡിസൈനില്‍ ഇതിന് മുമ്പ് ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ ഡിസൈനിലുള്ള ആക്ഷന്‍ സെന്ററും മൈക്രോസോഫ്റ്റ് സ്‌റ്റോറും, യൂസര്‍ ഇന്‍ര്‍ഫേസിലെ പ്രധാന മാറ്റമായി വിന്‍ഡോകള്‍ക്കും മറ്റും റൗണ്ടഡ് കോര്‍ണറുകള്‍, വിവിധ നിറത്തിലുള്ള ഐക്കണുകളുമായി പുതിയ ഫയല്‍ എക്‌സ്‌പ്ലോറര്‍, തുടങ്ങിയവ പ്രതീക്ഷിക്കാം. വിന്‍ഡോസ് 11ലും അത്തരമൊരു രൂപമാറ്റം പ്രതീക്ഷിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Top