ഗ്ലോബല്‍ ടി20 കാനഡ ലീഗ് ; ആറാം പ്രതിനിധികളായ വെസ്റ്റിന്‍ഡീസ് ബി ടീം സംഘത്തെ പ്രഖാപിച്ചു

പ്രഥമ കാനഡ ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റിലെ ആറാം പ്രതിനിധികളായ വെസ്റ്റിന്‍ഡീസ് ബി ടീം സംഘത്തെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ഗയാനന്‍ താരമായ ആന്തണി ബ്രാംബിളിന്റെ നേതൃത്വത്തില്‍ പതിനാലംഗ ടീമിനെയാണ് പ്രഥമ കാനഡ ടി20 ലീഗില്‍ വെസ്റ്റിന്‍ഡീസ് അണിനിരത്തുന്നത്.

ശ്രീലങ്കയുമായുള്ള പരമ്പര നടക്കുന്നതിനാല്‍ പ്രധാന താരങ്ങളൊന്നും കാനഡ ടി20 ലീഗിനുള്ള വിന്‍ഡീസ് ടീമില്‍ ഇടം പിടിച്ചിട്ടില്ല. ടീമിലെ പരിചയസമ്പന്നനായ താരം ലോകത്തെ വിവിധ ടി20 ലീഗുകളില്‍ കളിച്ച് പരിചയമുള്ള നിക്കോളാസ് പൂറനാണ്.

കാനഡയില്‍ ഈ മാസം 28-ം തീയതി മുതല്‍ ജൂലൈ 15-ം തീയതി വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ മൊത്തം 6 ടീമുകളാണ് പങ്കെടുക്കുന്നത്. കരീബിയന്‍ ഓള്‍ സ്റ്റാര്‍സ്, ടൊറന്റൊ നാഷണല്‍സ്, മോണ്‍ ട്രിയല്‍ ടൈഗേഴ്‌സ്, ഒട്ടാവ റോയല്‍സ്, വാന്‍ കൂവര്‍ നൈറ്റ്‌സ്, വിന്നിപെഗ് ഹോക്‌സ് എന്നിവയാണ് ഈ ടീമുകള്‍. കാനഡയിലെ ക്രിക്കറ്റ് വികസനത്തിനും ആ നാട്ടില്‍ ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുവാനും സംഘടിപ്പിക്കുന്നതാണ് ഈ ടൂര്‍ണമെന്റ്. കാനഡയിലെ പ്രശസ്ത ക്രിക്കറ്റ് മൈതാനമായ മേപ്പിള്‍ ലീഫ് ക്രിക്കറ്റ് ക്ലബ്ബിലാണ് മത്സരങ്ങളെല്ലാം നടക്കുന്നത്.

DAVID WARNER

DAVID WARNER

അതേസമയം പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ദേശീയ ടീമില്‍ നിന്ന് ഒരു വര്‍ഷം വിലക്ക് നേരിടുന്ന ഡേവിഡ് വാര്‍ണറും ഇന്ത്യയിലേക്കുള്ള ഓസ്ട്രേലിയ എ ടീമിന്റെ ടൂറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡാര്‍സി ഷോര്‍ട്ടിനു പകരക്കാരനായിട്ടാണ് വാര്‍ണര്‍ എത്തുന്നത്. ശനിയാഴ്ച കരീബിയന്‍ പ്രീമിയര്‍ ലീഗ് പുറത്ത് വിട്ട മീഡിയ റിലീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

തങ്ങളുടെ ആദ്യ സിപിഎല്‍ കിരീടത്തിനു താരത്തിന്റെ വരവ് കൂടുതല്‍ സാധ്യത നല്‍കുന്നുവെന്നാണ് വാര്‍ണര്‍ ടീമിലേക്ക് വരുന്നതിനെക്കുറിച്ച് കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ സെയിന്റ് ലൂസിയ സ്റ്റാര്‍സ് അധികൃതര്‍ പറഞ്ഞത്. ഓഗസ്റ്റ് 8നു ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെയാണ് സ്റ്റാര്‍സിന്റെ ആദ്യ മത്സരം.

steve-smithhhhhhhhhh

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒരു വര്‍ഷ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തും കാനഡ ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റിലൂടെ തിരിച്ചെട്ടുന്നുണ്ട്. കാനഡ ഗ്ലോബല്‍ ടി20 ലീഗിന്റെ 10 മാര്‍ക്വീ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സ്മിത്ത്. ക്രിസ് ലിന്‍, ഷഹീദ് അഫ്രീദി, ലസിത് മലിംഗ, ഡേവിഡ് മില്ലര്‍, ക്രിസ് ഗെയില്‍, ആന്ദ്രെ റസല്‍, സുനില്‍ നരൈന്‍, ഡാരന്‍ സമി, ഡ്വെയിന്‍ ബ്രാവോ എന്നിവരാണ് ബാക്കിയുള്ള മാര്‍ക്വീ താരങ്ങള്‍.

അതേസമയം കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ കളിക്കുന്നതിന് തനിക്ക് ലഭിക്കുന്ന പണം ഓസ്‌ട്രേലിയയിലേയും കാനഡയിലേയും ക്രിക്കറ്റ് വികസനത്തിന് വേണ്ടി സംഭാവന ചെയ്യുമെന്ന് സ്മിത്ത് അറിയിച്ചിരുന്നു. സ്മിത്തിന്റെ തീരുമാനമാണ് ഇരു കൈയ്യും നീട്ടി ക്രിക്കറ്റ് ലോകം സ്വീകരിച്ചിരിക്കുന്നത്. സ്മിത്ത് തന്നെയാണ് തനിക്ക് ഈ ടൂര്‍ണമെന്റില്‍ നിന്ന് പ്രതിഫലയിനത്തില്‍ ലഭിക്കുന്ന തുക കാനഡയിലേയും ഓസ്‌ട്രേലിയയിലേയും ക്രിക്കറ്റ് ഗ്രാസ് റൂട്ട് പരിപാടികള്‍ക്ക് നല്‍കുമെന്ന് അറിയിച്ചത്.

Top