ജൂലൈ 17 വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

wind2

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 17 വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്നാണ് കാറ്റടിക്കുക.

ഇവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ സമുദ്ര ഭാഗങ്ങളില്‍ മേല്‍പറഞ്ഞ കാലയളവില്‍ മല്‍സ്യ ബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Top