കാറ്റിനും കൂറ്റന്‍ തിരമാലകള്‍ക്കും സാധ്യത; മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

wind2

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റിനും തീരപ്രദേശങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (ഇന്‍കോയിസ്) അറിയിച്ചു.

ബുധനാഴ്ച മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കേരള തീരത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ രാത്രി 11.30 വരെ 2.5 മീറ്റര്‍ മുതല്‍ 2.8 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനാണ് സാധ്യത.

കേരള തീരത്തും കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് അടുത്ത 12 മണിക്കൂറില്‍ മത്സ്യ ബന്ധനം നടത്തുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Top