കാറ്റും മഞ്ഞുവീഴ്ചയും; അമേരിക്കയിലെ കിഴക്കന്‍ തീരത്തെ ജനങ്ങള്‍ ശൈത്യകാല ഭീണിയില്‍

വാഷിങ്ടണ്‍: കനത്തകാറ്റും മഞ്ഞുവീഴ്ചയും കാരണം അമേരിക്കയുടെ കിഴക്കന്‍ തീരത്തെ ആയിക്കണക്കിന് ജനങ്ങള്‍ കൊടുങ്കാറ്റ് ഭീഷണിയില്‍. അപകടകരമായ നിലയില്‍ കനത്തമഞ്ഞും ശക്തമായ കാറ്റുമാണ് മേഖലയില്‍ ആഞ്ഞടിച്ചത്. ഹിമപാതവും കിഴക്കന്‍ തീരമേഖലയില്‍ വെളളപ്പൊക്കസാധ്യതയും ന്യൂ ഇംഗ്ലണ്ടിനെ ചിലഭാഗങ്ങളില്‍ ശക്തമായ കൊടുങ്കാറ്റും കാലാവസ്ഥനിരീക്ഷണവിഭാഗം മുന്നറിയിപ്പുനല്‍കുന്നു.മധ്യഅറ്റ്ലാന്റിക് മുതല്‍ ന്യൂഇംഗ്ലണ്ട് വരെ നീളുന്ന മേഖലയിലെ ഏതാണ്ട് 55 മില്യണ്‍ ജനങ്ങള്‍ ശൈത്യകാല കാലാവസ്ഥ ഭീഷണി നേരിടുകയാണ്.

അപകടകരമായ സാഹചര്യം നിലനില്‍ക്കെ മിക്ക സംസ്ഥാനങ്ങളും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷിതസ്ഥാനത്ത് തുടരാന്‍ ജനങ്ങള്‍ക്ക് സാഹചര്യമൊരുക്കി. ഹിമപാതവും തീരദേശ വെള്ളപ്പൊക്കവും മേഖലയില്‍ വൈദ്യുതി തടസ്സപ്പെടാനിയടുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പുനല്‍കി. വടക്കു-കിഴക്കന്‍ മേഖലയിലും മധ്യ-അറ്റ്ലാന്റിക്കിലും ശനിയാഴ്ച രണ്ടു മുതല്‍ ആറ് ഇഞ്ച് കനത്തില്‍ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.

Top