ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടിയ വിജയം ഗംഭീരമെന്ന് വില്യംസണ്‍

വെല്ലിങ്ടണ്‍: പരിക്കു കാരണം പല പ്രധാന കളിക്കാരെയും നഷ്ടമായിട്ടും ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയക്കെതിരെ നേടിയ വിജയം ഗംഭീരമാണെന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഓസ്‌ട്രേലിയൻ മണ്ണില്‍ അവര്‍ക്കെതിരെ കളിക്കുകയെന്നത് വെല്ലുവിളി വര്‍ധിപ്പിക്കുന്നതാണെന്നും ഓസ്‌ട്രേലിയക്കെതിരേ എപ്പോള്‍ കളിച്ചാലും വിജയം നേടുക എന്നത് ഏറെ കടുപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ജയം ഗംഭീരമാണെന്നാണ് വില്യംസണ്‍ അഭിപ്രായപ്പെട്ടത്.

”ഓസ്ട്രേലിയയില്‍ ഇന്ത്യ നേരിട്ട വെല്ലുവിളിയും, ടീം അതിനെ നേരിട്ട വിധവും നോക്കൂ. അവരുടെ ബൗളിങ് യൂണിറ്റിലെ എല്ലാവര്‍ക്കുമുണ്ടായിരുന്നത് ഏഴോ എട്ടോ ടെസ്റ്റുകളുടെ മാത്രം പരിചയസമ്പത്തായിരുന്നു. ഇന്ത്യയെ ഈ വിജയം ത്രില്ലടിപ്പിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.” – വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

Top