വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ്; നദാലും ദ്യോക്കോവിച്ചും പ്രീക്വാര്‍ട്ടറില്‍ കടന്നു

djokovic

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചും പ്രീക്വാര്‍ട്ടറില്‍. ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിന്യുറിനെ 6-1, 6-2, 6-4 എന്ന സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. ദ്യോക്കോവിച്ച് 4-6, 6-3, 6-2, 6-4 എന്ന സ്‌കോറിന് ബ്രിട്ടന്റെ കെയ്‌ലി എഡ്മുണ്ടിനെ പരാജയപ്പെടുത്തി.

ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയ സെര്‍ബിയന്‍ വിംബിള്‍ഡണില്‍ നിന്നും മടങ്ങിയേക്കുമെന്ന തോന്നലുളവാക്കിയെങ്കിലും തുടര്‍ച്ചയായ മൂന്നു സെറ്റുകള്‍ ജയിച്ച് ദ്യോക്കോവിച്ച് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

Top