കൊറോണ ആശങ്ക; വിംബിള്‍ഡന്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കി

ലണ്ടന്‍: ലോകമാകെ കോവിഡ്19 എന്ന മഹാമാരിയില്‍ ആശങ്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ വിംബിള്‍ഡന്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കി. പൊതുജനാരോഗ്യം സംബന്ധിച്ച ആശങ്കകളുള്ളതിനാലാണ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കുന്നതെന്ന് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം മേയില്‍ നടക്കേണ്ടിയിരുന്ന ഫ്രഞ്ച് ഓപണ്‍ ടെന്നീസ് സെപ്റ്റംബറിലേക്കു മാറ്റിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് വിംബിള്‍ഡന്‍ റദ്ദാക്കുന്നത്.

Top